തലയോലപ്പറമ്പ്: തുടർച്ചയായി 25ാം വർഷവും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്. എഫ്. ഐ. വിജയിച്ചു. എസ്. എഫ്. ഐ. സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സൗത്യ സുധാകരൻ (ചെയർമാൻ), പാർവ്വതി ശിവരഞ്ജിനി (വൈസ് ചെയർപേഴ്‌സൻ),അർച്ചന മുരളി (ജനറൽ സെക്രട്ടറി), ആരോമൽ (ആർട്‌സ് ക്ലബ് സെക്രട്ടറി), ഗൗരിശങ്കർ (മാഗസിൻ എഡിറ്റർ), അർജുൻ ജയകുമാർ, ശരത്ത് കുമാർ (യു യു സി മാർ), അച്ചുക്കുട്ടി ദിലീപ് ( ഒന്നാം വർഷ പ്രതിനിധി),നകുൽ ശേഖർ (രണ്ടാം വർഷ പ്രതിനിധി),അജയ് വിജയൻ (മൂന്നാം വർഷ പ്രതിനിധി), ഹരിത സി.ജെ (ഒന്നാം വർഷ പി ജി പ്രതിനിധി), നിമിഷ (രണ്ടാം വർഷ പി ജി പ്രതിനിധി), ആൽഫിയ, ദർശന (ലേഡി റെപ്രസന്റേറ്റീവ് സ് ),അസോസിയേഷൻ പ്രതിനിധികൾ ജെസ്റ്റീന (പൊളിറ്റിക്‌സ് ),അഞ്ജലി ( ബികോം ), അനന്തു അശോകൻ ( മലയാളം),ആഷ്ദ (ഹിന്ദി),ഗിരി മേനോൻ (കെ മസ്ട്രി),സാന്ദ്ര (ഫിസിക്‌സ്),അർജുൻ പ്രസാദ് (മക്‌സ് ),രേഷ്മ ആർ (ഇംഗ്ലീഷ് ),അഖിൽ എംഎ (ബോട്ടണി ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വൈക്കം: കൊതവറ സെന്റ് സേവ്യോഴ്‌സ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു ശക്തമായ മത്സരം കാഴചവച്ചു.40 ക്ലാസ് പ്രതിനിധികൾക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പിൽ 9 ക്ലാസ് പ്രതിനിധികളെ കെ എസ് യു വിന് വിജയിപ്പിക്കാനായി. കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കെ എസ് യു വിന്റെ കൊടിമരം നശിപ്പിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.