കാഞ്ഞിരപ്പള്ളി :നിയോജകമണ്ഡലത്തിലെ 74 സ്‌കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. സർക്കാരിന്റെ ഐ. ടി അറ്റ് സ്‌കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിർദേശം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ച 273 സ്മാർട്ട് ക്ലാസ് റൂമുകൾക്ക് പുറമേയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം സ്‌കൂളുകളും സ്മാർട് ക്ലാസ് റൂം സജ്ജമായി. മണ്ഡലത്തിലെ പദ്ധതിയിൽ ഉൾപ്പെടാത്ത ബാക്കി സ്‌കൂളുകൾക്കും സ്മാർട് ക്ലാസ് റൂം ലഭ്യമാക്കുന്നതിന് ആവശ്യമായി വരുന്ന തുക എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.