കോട്ടയം: ദുരഭിമാനക്കൊലപാതകമെന്ന് കണ്ടെത്തിയ കെവിൻ വധക്കേസിലെ പ്രതികളെ കാത്തിരിക്കുന്നത് ജീവപര്യന്തം മുതൽ തൂക്കുകയർ വരെ. ദുരഭിമാനക്കൊലപാതകത്തിന് പ്രത്യേക ശിക്ഷയില്ലെങ്കിലും അപൂർവങ്ങളിൽ അപൂർവമെന്ന ഗണത്തിലാണത് പരിഗണിക്കുന്നത്. എന്നാൽ പ്രതികളുടെ പ്രായവും പശ്ചാലത്തവും പരിഗണിച്ച് വധശിക്ഷയെന്നത് ജീവപര്യന്തമോ ഇരട്ട ജീവപര്യന്തമോ ആകാമെന്നും നിയമ വിദഗ്ധർ പറയുന്നു.

പ്രതികൾക്കെതിരെ തെളിഞ്ഞ കുറ്റങ്ങളായ കൊലപാതകം (302), പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടു പോകൽ (364 എ) എന്നീ കുറ്റങ്ങൾ ജീവപര്യന്ത്യം മുതൽ വധ ശിക്ഷവരെ ലഭിക്കാവുന്നതാണ്. ഇതിന് പുറമേ ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി

നിയാസ് മോൻ നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി എന്നിവർക്കെതിരെ ജീവപര്യന്തം തടവ് ലഭിക്കാവുന്ന ഗൂഢാലാചന കുറ്റവും തെളിഞ്ഞിട്ടുണ്ട്. കൊല്ലാൻ മാത്രം തട്ടിക്കൊണ്ടു പോകുന്ന 364 എന്ന വകുപ്പ് ഒഴിവാക്കി 364 എ ചുമത്തുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് 364 എ വകുപ്പ് പ്രകാരം കുറ്റക്കാരെ കണ്ടെത്തുന്നത്.