കോട്ടയം: കെവിൻ കേസിലെ വിധിയറിയാൻ സിവിൽ സ്റ്റേഷൻ വളപ്പിൽ തടിച്ച് കൂടിയത് സ്‌ത്രീകൾ അടക്കം നൂറുകണക്കിന് ആളുകൾ. സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. രാവിലെ പത്തു മണിമുതൽ ആളുകൾ എത്തിയതോടെ പൊലീസ് സുരക്ഷ ശക്തമാക്കി.
രാവിലെ പത്തു മണിമുതൽ തന്നെ ജില്ലാ പഞ്ചായത്തിന്റെയും സിവിൽ സ്റ്റേഷന്റെയും വളപ്പിൽ മാധ്യമങ്ങൾ കാമറയുമായി നിലയുറപ്പിച്ചിരുന്നു. ഇടയ്‌ക്ക് മഴ പെയ്‌തെങ്കിലും കേസിന്റെ വിധി അറിയാനുള്ള ആളുകളുടെ ആകാംക്ഷയെ തണുപ്പിക്കാനായില്ല. എന്നാൽ, മറ്റൊരു വഴിയിലൂടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്.