പാലാ: മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിലെ കലാസാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളെയും കലാസാംസ്‌കാരിക സംഘടനകളേയും ആദരിക്കുമെന്ന് ഭാരവാഹികളായ ജോർജ്ജുകുളങ്ങര, ബെന്നി മൈലാടൂർ, കെ.കെ. രാജൻ, ഷിബു തെക്കേമറ്റം, സോമശേഖരൻ തച്ചേട്ട്, ബൈജു കൊല്ലംപറമ്പിൽ, ബേബി വലിയകുന്നത്ത് എന്നിവർ അറിയിച്ചു.
ഓഗസ്റ്റ് 25ന് വൈകിട്ട് 5 മണിക്ക് മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോർജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. മാണി സി. കാപ്പൻ, ഏഴാച്ചേരി രാമചന്ദ്രൻ, ജോഷി മാത്യു, മിയാ ജോർജ്ജ്, പൊന്നമ്മ ബാബു, ചാലി പാലാ, പ്രൊഫ. പി.എം. മിത്ര, ഗായത്രി എന്നിവരെയാണ് ആദരിക്കുന്നത്. സി.വൈ.എം.എൽ. പാലാ, പാലാ കമ്മ്യൂണിക്കേഷൻസ്, മരിയസദനം കലാസമിതി, ഫ്രണ്ട്‌സ് ആർട്‌സ് ക്ലബ്ബ് പാലാ എന്നീ സംഘടനകളെയും ആദരിക്കും. ബെന്നി മൈലാടൂർ, കെ.കെ. രാജൻ എന്നിവർ പ്രസംഗിക്കും. സമ്മേളനാനന്തരം ജോബി പാലാ, വിൽസ്വരാജ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മഴവിൽനൈറ്റ് മെഗാഷോയും അരങ്ങേറും.