a

പാലാ: ജനറൽ ആശുപത്രിക്ക് അരുണാപുരം സെന്റ് തോമസ് പള്ളിയുടെ സഹായഹസ്തം. രോഗികളുടെ ബാഹുല്യവും എല്ലാ മരുന്നുകളും ആശുപത്രിയിൽനിന്ന് നൽകാനാവാത്ത സാഹചര്യത്തിലുമാണ് മരുന്ന് വാങ്ങുന്നതിന് സഹായവുമായി പള്ളി ഭാരവാഹികൾ എത്തിയത്. പള്ളിയിൽനിന്നുള്ള 25000 രൂപാ ട്രസ്റ്റിമാരായ ബേബി കാര്യപ്പുറം, സണ്ണി മാന്താടി എന്നിവർ ചേർന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി ജോജോ, സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യു എന്നിവർക്ക് കൈമാറി. മാനേജിംഗ് കമ്മിറ്റി പാലാ രൂപതയിലെ പള്ളികളിൽ സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന് ആദ്യമായി സഹായം നൽകിയത് അരുണാപുരം പളളിയാണ്. കഴിഞ്ഞവർഷം പ്രതിദിനം ആശുപത്രികളിൽ ആയിരത്തോളം രോഗികളെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1500ൽപരം രോഗികളാണെത്തുന്നത്.
സഹായധനം നൽകാൻ സന്മനസ് കാട്ടിയ വികാരി ഫാ. ജോസഫ് മണ്ണനാലിനെയും ഇടവകാംഗങ്ങളെയും പാലാ രൂപതാ പാസ്റ്ററൽ കൗൺസിലിലും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലും അംഗങ്ങളായ പീറ്റർ പന്തലാനി, കുര്യാക്കോസ് പടവൻ, എച്ച്.എം.സി. അംഗങ്ങളായ പ്രഫ. സതീഷ് ചൊള്ളാനി, ഷാർലി മാത്യു, സിബിൽ തോമസ്, ഫിലിപ്പ് കുഴികുളം, പി.കെ. ഷാജകുമാർ, സോമശേഖരൻ, അനസ് കണ്ടത്തിൽ, ജയ്‌സൺ മാന്തോട്ടം, ആർ.എം.ഒ: ഡോ. അനീഷ് ഭദ്രൻ എന്നിവർ അഭിനന്ദിച്ചു.