കോട്ടയം: നീനുവിന്റെ അച്ഛൻ ചാക്കോ ഉൾപ്പെടെ നാലുപേർക്ക് തുണയായത് തെളിവുകളുടെ അഭാവം. ചാക്കോയ്ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. സംഭവദിവസം ചാക്കോ ഷാനുവുമായി ഫോണിൽ സംസാരിച്ചുവെന്നത് മാത്രമായിരുന്നു ആകെയുള്ള തെളിവ്. ഇത് പ്രകാരം ഗൂഢാലോചന നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
പത്താം പ്രതി വാളക്കോട് വിഷ്ണുവിനെതിരെ ചുമത്തിയ കേസും തെളിയിക്കാനായില്ല. വിഷ്ണു ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞ ഫോൺ നമ്പർ മറ്റാരുടെയോ ആയിരുന്നു. ഫോണിന്റെ വാളുകൾ റിക്കവറി ചെയ്യുമ്പോൾ വിഷ്ണുവിന്റെ മുഖംമൂടിക്കെട്ടിയെന്ന വാദവും കോടതി അംഗീകരിച്ചു. വിഷ്ണുവിന് വേണ്ടി അഡ്വ. സി.എം.പ്രവീൺ ഹാജരായി.