ഇത്തിത്താനം: ചിങ്ങ ഭരണി നാളിൽ ഇളംകാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ഭക്തി സാന്ദ്രമായി. ആറ് ഗജരാജാക്കന്മാർ പങ്കെടുത്ത ചടങ്ങിൽ പ്രത്യക്ഷ ഗണപതി ഹോമവും നടന്നു. പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു,ചൈത്രം അച്ചു, കിരൺ നാരായണൻ കുട്ടി, ഉഷശ്രീ ദുർഗാ പ്രസാദ്, വാഴപ്പള്ളി മഹാദേവൻ എന്നീ കരിവീരന്മാർക്കു ഭക്തർ പഴങ്ങളും ചോറും നൽകി. ഇളംകാവിലമ്മ ഭക്തജന സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ കെ.ജി രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി സൂര്യൻ സുബ്രമണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ആനപരിപാലന രംഗത്ത് സേവനങ്ങൾ നൽകിയ ദാമോദരൻ നായരെ ആദരിച്ചു. രാജശേഖരൻ നായർ,അഡ്വ.പ്രവീൺ കുമാർ, രവീന്ദ്രൻ നായർ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആനയൂട്ടും അന്നദാനവും നടന്നു. വൈകിട്ട് ആറിന് സഹസ്രദീപവും നടന്നു. ഭക്തജന സംഘം പ്രവർത്തകരായ ജയ്‌മോൻ,ഗോപകുമാർ, ഹരി.ജി നായർ, സനൽ ടി നായർ, പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി.