sbi

കൊല്ലാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ പ്രവർത്തിക്കുന്ന കൊല്ലാട് പൂവൻതുരുത്ത് സ്റ്റേറ്റ് ബാങ്ക് ശാഖ നിറുത്തലാക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.

കഴിഞ്ഞ 9 വർഷമായി നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ ഏക ദേശസാത്കൃത ബാങ്കാണിത്. ഇരുന്നൂറിലധികം ഫാക്ടറികൾ പ്രവർത്തിക്കുന്ന സ്ഥലത്തു നിന്ന് ബാങ്ക് ശാഖ മാറ്റുന്നത് ജനദ്രോഹനടപടിയാകും. ബ്രാഞ്ച് മാറ്റാനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് പോയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഭാരവാഹികളായ യൂജിൻ തോമസ്, മോഹൻ കെ. നായർ, എം.പി. സന്തോഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ്, ജനപ്രതിനിധികളായ ഡോ.ശോഭാ സലിമോൻ, ജെസി ചാക്കോ, ഗിരിജ തുളസീധരൻ, റോയ് മാത്യു, ഉദയകുമാർ, ബിന്ദു സന്തോഷ് കുമാർ, റ്റിന്റു ജിൻസ്, ആനി മാമൻ, തങ്കമ്മ മർക്കോസ്, റ്റി.റ്റി.ബിജു, ജോർജുകുട്ടി, വത്സല അപ്പുക്കുട്ടൻ, രാജേന്ദ്രൻ മീത്തിൽ, എൻ.എസ്. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.