വൈക്കം: ചെമ്മനത്തുകര എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരയണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിവരുന്ന കർപ്പൂര വിളക്കുവയ്പ്പ് പ്രാർത്ഥനയുടെ നാലാമത് വാർഷികം നടത്തി. ക്ഷേത്രം ഉപതന്ത്രി മാത്താനം അശോകൻ തന്ത്രികൾ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി രൂപേഷ് ശാന്തികൾ ചടങ്ങുകൾക്ക് മുഖ്യകാർമിഹത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാൽ, സെക്രട്ടറി കെ.എൻ മോഹൻദാസ്, ടി.ആർ കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആത്മീയ പ്രഭാഷണവും പ്രസാദ വിതരണവും നടത്തി.


ശ്രീനാരയണേശ്വരപുരം സുബ്രപ്മണ്യ സ്വാമി ക്ഷേത്രത്തിലെ കർപ്പൂര വിളക്കുവയ്പ്പ് പ്രാർത്ഥനയുടെ നാലാമത് വാർഷികം മാത്താനം അശോകൻ തന്ത്രികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു