കുറിച്ചി : പഞ്ചായത്തിന്റെ രണ്ടാംവാർഡിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയായ ഹരിതഗ്രാമം പദ്ധതിയിൽപ്പെടുത്തിയാണ് കൃഷിഭൂമി നവീകരണം. 40 ഏക്കറോളം പാടമാണ് മൂന്ന് പതിറ്റാണ്ടായി തരിശായി കിടക്കുന്നത്. മണ്ണങ്കര, പറയനടി, കക്കടി, കാരിക്കുഴി, മങ്കുഴി, പാലാച്ചൽ, മറ്റത്തിൽത്താഴെ, ഉള്ളാട്ടുകുഴി തുടങ്ങിയ പാടശേഖരങ്ങളിൽ വെള്ളം എത്തിയിരുന്ന ഏക തോട് മുട്ടത്തുകടവ് തോടാണ്. തോട്ടിൽ നീരൊഴുക്ക് നിലച്ചതോടെയാണ് കർഷകർ കൃഷി ഉപേക്ഷിച്ചത്. രണ്ടുകിലോമീറ്ററോളം നീളം വരുന്ന കനാലും ആഴംകൂട്ടി നവീകരിക്കാൻ തീരുമാനമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പൻഞ്ചേരി ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷത ഹിച്ചു. വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അരുൺ ബാബു, എൽസി രാജു, മേഴ്‌സി സണ്ണി, പഞ്ചായത്തംഗം രാജൻ ചാക്കോ, കൃഷി ഓഫീസർ പ്രസന്നകുമാർ എന്നിർ പങ്കെടുത്തു.