ചങ്ങനാശേരി : സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ സൗജന്യ റേഷനോടൊപ്പം, നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന ഓണക്കിറ്റും വിതരണം ചെയ്യണമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി ഇതുവരെ വിതരണം ചെയ്തിട്ടില്ല. റേഷൻ വ്യാപാരികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകണമെന്നും, കമ്മിഷൻ കുടിശിക വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അനിൽ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് റോയി കുഴിക്കാംതടം, വിനോ സെബാസ്റ്റ്യൻ, എം.എ.എം. അഷറഫ്, എ.അച്യുതൻ, സി. സോമൻ, എ. ഷാജഹാൻ, ആർ. സുരേഷ്‌കുമാർ, സദൻ പൂക്കോട്ട്, പി.ടി.തോമസ്, കെ.എം. മുസ്തഫ, ആന്റണി പാലക്കുഴി, സന്തോഷ് പാറശ്ശാല, കാലടി വാസുദേവൻ നായർ, എ.ആർ. ബാലൻ എന്നിവർ പങ്കെടുത്തു.