കോട്ടയം : ഇന്ത്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അഭിഭാഷകർക്കുണ്ടെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. കേരള ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷി, അഭിഭാക്ഷക വൃത്തിയിൽ 62 വർഷം പൂർത്തികരിച്ച ഇ.എം.ഇടിക്കുള്ള എന്നിവർക്ക് സ്വീകരണം നൽകി. അഡ്വ.വി.വി ജോഷി, പി.ടി.ജോസ്, സ്റ്റീഫൻ ജോർജ്, അഡ്വ.ജോസ് ടോം, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.പ്രിൻസ് ലൂക്കോസ്,സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.