മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ 38 സംഘങ്ങൾക്കായി 76 ലക്ഷം രൂപ വിതരണം ചെയ്തു. യൂണിയൻ ബാങ്കുമായി ചേർന്ന് പുതിയതായി നടപ്പിലാക്കുന്ന വായ്പാ പദ്ധതിയായ ജെ.എൽ.ജി.യിൽ 154 സംഘങ്ങൾക്കായി മൂന്നുകോടി 8 ലക്ഷം രൂപ വിതരണം ചെയ്തു. മുണ്ടക്കയം ഗുരുദേവപൂരം ഹാളിൽ നടന്ന വായ്പാ വിതരണ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ്. എസ്. തകടിയേൽ വായ്പാ മേള ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, കെ.എസ്.രാജേഷ് ചിറക്കടവ്, എ കെ. വിശ്വംഭരൻ, യൂണിയൻ ബാങ്ക് റീജിയണൽ ഡെവലപ്പ്‌മെന്റ്ര് ഓഫീസർ നിജിൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതം പറഞ്ഞു.