കോട്ടയം: മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻനായരുടെ ഭാര്യയും പ്രശസ്ത ചിത്രകാരിയുമായ ഉഷാ രാമചന്ദ്രന്റെ ചിത്ര ശിൽപ്പ പ്രദർശനം ഇന്നുമുതൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (ഡി.സി കിഴക്കേമുറി ഇടം) നടക്കും. വൈകിട്ട് 5ന് ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കെ.എ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. സംവിധായിക ശ്രീബാല കെ മേനോൻ മുഖ്യാതിഥി ആയിരിക്കും.

15 വർഷമായി വെങ്കലത്തിലുള്ള ശിൽപ്പങ്ങളും അക്രലിക് കളറുപയോഗിച്ചുള്ള ചിത്രങ്ങളും ചെയ്തു വരുന്ന ഉഷാ രാമചന്ദ്രൻ ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 12 ഏകാംഗ പ്രദർശനവും ഇന്ത്യയിലും വിദേശത്തുമായി 25 ഗ്രൂപ്പ് പ്രദർശനവും നടത്തിയിട്ടുണ്ട്. കോട്ടയത്തെ ആദ്യ പ്രദർശനമാണ് .

നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ചില നിമിഷങ്ങളാണ് ചിത്ര ശിൽപ്പങ്ങളുടെ മുഖ്യ പ്രമേയം. 17 ശിൽപ്പങ്ങളും 15 പെയിന്റിംഗുകളുമാണ് പ്രദർശനത്തിൽ ഉള്ളത് .