കോട്ടയം : ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനവും യാത്രഅയപ്പും ഇന്ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 380 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന സെകട്ടറി എസ്.എസ്.അനിൽ, ജോ.സെക്രട്ടറി എൻ.സനിൽ ബാബു, ട്രഷറർ കെ.എസ്.രവീന്ദ്രൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം അനിതാ.പി. നായർ എന്നിവർ പങ്കെടുക്കും. യാത്രഅയപ്പ് സമ്മേളനം സി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി.അജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് ജോർജ്, പി.ആർ ഹരിദാസ് എന്നിവർക്കാണ് യാത്രഅയപ്പ്.