വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും, ജന്മാഷ്ടമി ആഘോഷസമിതിയുടെയും, ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ ശോഭായാത്ര നടത്തി. കരിമ്പൂഴിക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നും ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശോഭായാത്രയിൽ കുട്ടികൾ ഉണ്ണിക്കണ്ണന്റെ വേഷധാരികളായി അണിനിരന്നു. പ്രസിഡന്റ് ഉത്തമൻ കണ്ണന്തറ, ഹരീഷ് പൂന്തേഴത്ത്, റെജി പാലപ്പറമ്പിൽ, ക്ഷേത്രം ഭാരവാഹികളായ ശശിധരൻ നായർ, രാഗേഷ് ടി. നായർ, രാധാകൃഷ്ണൻ നായർ, മായ രാജേന്ദ്രൻ, ഷീല അനിൽകുമാർ, ശ്രീകാന്ത്, ഹരിഹരൻ, അനൂപ് കെ. നായർ എന്നിവർ നേതൃത്വം നൽകി.