വൈക്കം: എസ്. എൻ. ഡി. പി. യോഗം ഉദയനാപുരം പടിഞ്ഞാറെമുറി 131 ാം നമ്പർ ശാഖയുടെ കീഴിലുള്ള വല്ല്യാറ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ ഗ്രന്ഥസമർപ്പണം നടത്തി. യജ്ഞാചാര്യൻ കൈനകരി രമേശൻ, മഹേഷ് ശാന്തി എന്നിവർ കാർമ്മികരായി. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം നേരേകടവ് പുത്തൻകരിയിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി. ആർ. സദാനന്ദൻ, ജനറൽ കൺവീനർ കെ. രമേശൻ വേനാതുരുത്തിൽ, വൈസ് പ്രസിഡന്റ് ഷിബു പുളുക്കശ്ശേരി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷൈൻമോൻ, സെക്രട്ടറി കെ. ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് ഷീബ ബാബു, സെക്രട്ടറി സീത നീലാംബരൻ എന്നിവർ നേതൃത്വം നൽകി. 27 ന് രുഗ്മിണീസ്വയംവര ഘോഷയാത്രയും, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജയും നടത്തും. 29 ന് ഉച്ചയ്ക്ക് 2 ന് അവഭൃഥ സ്‌നാന ഘോഷയാത്രയും നടക്കും.