ചങ്ങനാശേരി : ശ്രീകൃഷ്ണ സ്മരണകളുണർത്തി നാടെങ്ങും ശോഭായാത്രകൾ. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികൾ കൈയടക്കിയതോടെ നാടും നഗരവും അമ്പാടിയായി മാറി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. ചങ്ങനാശേരി താലൂക്കിൽ വിവിധ ഭാഗങ്ങളിലായി എഴുപതിൽപ്പരം ശോഭായാത്രകൾ നടന്നു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. പായിപ്പാട് - വെള്ളാപ്പള്ളി, പായിപ്പാട്, പൊടിപ്പാറ, പുത്തൻകാവ്, നാലുകോടി ശോഭായാത്രകൾ പുത്തൻകാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. മാടപ്പള്ളി - വെങ്കോട്ട, പൻപുഴ, ചൂരപ്പാടി, ഇടപ്പള്ളി, പാലക്കുളം, മാമ്മൂട്, എൻ.ഇ.എസ്, ചൂരക്കുറ്റി, പങ്കിപ്പുറം, തെങ്ങണ, മാടപ്പള്ളി, വട്ടച്ചാൽപ്പടി ശോഭായാത്രകൾ തെങ്ങണ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. തൃക്കൊടിത്താനം - കുരിശുംമൂട്, മാലൂർക്കാവ്, കടമാൻചിറ, അംബികാപുരം, ആരമല ശോഭായാത്രകൾ തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ സമാപിച്ചു. ശാസ്താംകോയിക്കൽ- ചെമ്പുംപുറം, കോട്ടമുറി, കുന്നുംപുറം,
ശാസ്താംകോയിക്കൽ, അയർക്കാട്ടുവയൽ, നാൽക്കവല, മണികണ്ഠവയൽ, പാടത്തുംകുഴി, കിളിമല ശോഭായാത്രകൾ തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ സമാപിച്ചു. പെരുന്ന- ളായിക്കാട്, പൂവം, പെരുന്ന പടിഞ്ഞാറ്, പെരുന്ന കിഴക്ക്, പുഴവാത് ശോഭായാത്രകൾ മലേക്കുന്ന് ക്ഷേത്രത്തിൽ സമാപിച്ചു. വാഴപ്പള്ളി - മഞ്ചാടിക്കര, വാഴപ്പള്ളി, ദുർഗ്ഗാപുരി, തിരുവെങ്കിടപുരം, കൊച്ചുകൊടുങ്ങല്ലൂർ, വട്ടപ്പള്ളി, പറാൽ, വെട്ടിത്തുരുത്ത് ശോഭായാത്രകൾ വേഴക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിച്ചു. വടക്കേക്കര- കൊരട്ടിമല, ഏനാച്ചിറ, വടക്കേക്കര ശോഭായാത്രകൾ വടക്കേക്കര അയ്യപ്പക്ഷേത്രത്തിൽ സമാപിച്ചു. ഇത്തിത്താനം- പൊൻപുഴ, ഇളങ്കാവ്, ചിറവമുട്ടം, ആനക്കുഴി, ആശ്രമം, ചെമ്പ്പുറം, എസ്.പുരം ശോഭായാത്രകൾ ശ്രീകൃഷ്ണക്ഷേത്രം പൊൻപുഴയിൽ സമാപിച്ചു.