പാലാ : ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകാൻ നഗരസഭ യു.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിൽ തീരുമാനം. കെ.എം. മാണി മെമ്മോറിയൽ ജനറൽ ആശുപത്രി എന്ന് നാമകരണം ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. പേരിടീൽ ഔദ്യോഗികമായി അംഗീകരിക്കാൻ തിങ്കളാഴ്ച കൗൺസിൽയോഗം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം സിവിൽസ്റ്റേഷന് മുൻവശത്തെ സ്‌ക്വയറിനും മാണിയുടെ പേരിടും. ഇവിടെ കെ.എം. മാണിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിലെ ഗ്രൂപ്പ് വഴക്കുകൾക്കിടയിലും നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും കൂട്ടരും, ചെയർപേഴ്‌സൺ ബിജി ജോജോയും കൂട്ടരും, മുൻ എം.പി ജോയി എബ്രാഹാമും ആശുപത്രിക്ക് മാണിയുടെ പേരിടണമെന്നാവശ്യപ്പെട്ടിരുന്നു.