കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററുമായി സഹകരിച്ച് നടത്തുന്ന 101 ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് ഇന്നും നാളെയും ചാന്നാനിക്കാട് എസ്.എൻ പബ്ലിക് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.30ന് കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വി.എം. ശശി ആമുഖ പ്രസംഗം നടത്തും. യൂണിയൻ കൗൺസിലർ എസ്. ധനീഷ് കുമാർ സ്വാഗതവും, വനിതാസംഘം യൂണിയൻ സെക്രട്ടറി ക‌ൃഷ്ണമ്മ പ്രകാശ് നന്ദിയും പറയും. അനൂപ്, ഡോ.എസ്. ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ, വി.എം. ശശി, രാജേഷ് പൊന്മല എന്നിവർ ക്ലാസ് എടുക്കും. പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇന്ന് രാവിലെ 8.30ന് ചാന്നാനിക്കാട് എസ്.എൻ. സ്കൂളിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.