വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി നടക്കുന്ന 108 ദിവസത്തെ നാരായണ പാരായണ മണ്ഡപത്തിന്റെ കാൽനാട്ട് കർമ്മം കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. ദിലീപ് കുമാർ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പൊന്നുവള്ളിഇല്ലത്ത് കൃഷ്ണൻ മൂത്തത് പൂജകൾ നടത്തി. സത്രനിർവാഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ ഓർഡിനേറ്റർ പി. വി. ബിനേഷ്, സിനിമാ താരം ഗോപിക രമേഷ്, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, ടി. ആർ. രമേശൻ, നാരായണ സമിതി ചെയർപേഴ്‌സൺ ബീന അനിൽകുമാർ, കൺവീനർ മായ രാജേന്ദ്രൻ, നന്ദകുമാർ, ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, എസ്. എൻ. ഡി. പി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മധു പുത്തൻതറ ക്ഷേത്രജീവനക്കാരനായ രാധാകൃഷ്ണൻ ആചാരി, പവിത്രൻ കൊയിലേഴത്ത് തുടങ്ങിയവർ പങ്കെടുത്തു. അനൗൺസ്‌മെന്റ് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട വൈക്കം ജനാർദ്ദനനെ ചടങ്ങിൽ ആദരിച്ചു.