ബി.എഡ് അപേക്ഷ
അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളിലെ (ന്യൂനപക്ഷ സമുദായ കോളേജുകൾ ഒഴികെ) ബി.എഡ് പ്രോഗ്രാമുകളിലേക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് (ഇ.ഡബ്ല്യു.എസ്.) പ്രവേശനത്തിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സീറ്റുകളിൽ പത്ത് ശതമാനം വർദ്ധന വരുത്തി. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് 30 ന് രാവിലെ 11 നകം കോളേജുകളിൽ അപേക്ഷ നൽകാം. റാങ്ക് പട്ടിക അന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. മെരിറ്റ് അടിസ്ഥാനത്തിൽ 31 നകം പ്രവേശന നടപടികൾ പൂർത്തീകരിക്കണം. സംവരണത്തിനായി തഹസിൽദാരിൽ കുറയാത്ത അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. ജൂൺ 20 ന് യോഗ്യത നേടിയവരായിരിക്കണം.
പരീക്ഷാ തീയതി
ബി.എ (2017 അഡ്മിഷൻ റഗുലർസി.ബി.സി.എസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സംസ്‌കൃതം: പോയട്രി, റെറ്ററിക്‌സ് ആൻഡ് ബേസിക്‌സ് ഒഫ് ഗ്രാമർ (കോംപ്ലിമെന്ററി) പേപ്പറിന്റെ പരീക്ഷ സെപ്തംബർ 27നും നാലാം സെമസ്റ്റർ പരീക്ഷയുടെ സംസ്‌കൃതം: പ്രോസ്, വൃത്ത, അലങ്കാര, തിയറീസ് ഒഫ് പോയറ്റിക്‌സ് ആൻഡ് ഗ്രാമർ പേപ്പറിന്റെ പരീക്ഷ സെപ്തംബർ ആറിനും നടക്കും.