കോട്ടയം : എം.ജി സർവകലാശാല നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർ സെക്രട്ടറിമാർക്കുള്ള ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് 30 മുതൽ സെപ്തംബർ 1 വരെ മണർകാട് സെന്റ് മേരീസ് കോളേജിൽ നടക്കും. 30 ന് വൈകിട്ട് 4.30ന് പ്രോ- വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. സിൻഡിക്കേറ്റംഗം പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, ഡോ. പി.കെ. പത്മകുമാർ, ഡോ. അജി സി. പണിക്കർ, കോളേജ് മാനേജർ ഫാ. കുര്യാക്കോസ് കാലായിൽ, പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. എം.ജെ. മാത്യു, പ്രോഗ്രാം ഓഫീസർ പ്രൊഫ. സി.ജി. മഞ്ജുഷ എന്നിവർ പങ്കെടുക്കും. ഡോ. കെ. സാബുക്കുട്ടൻ, ജി. ശ്രീകുമാർ, ഡോ. എം.സി. ദിലീപ്കുമാർ, ഡോ. എം.എസ്. സുനിൽ, ജി.പി. സജിത് ബാബു, ഡോ. സി. അനിത ശങ്കർ, പ്രൊഫ. ജോയി ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. ഡോ. ടോംസ് എബ്രഹാം യോഗ ക്ലാസെടുക്കും. സെപ്തംബർ 1 ന് രാവിലെ 11 ന് സമാപന സമ്മേളനവും ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിക്കും.