വൈക്കം : കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം എൻ.മാധവൻ നഗറിൽ (സി.കെ.വിശ്വനാഥൻ സ്മാരകം) ഇന്ന് തുടങ്ങും. സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ.ആബ്ബാസ് പതാക ഉയർത്തും. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ, അഡ്വ.വി.കെ.സന്തോഷ് കുമാർ, എ.ശിവരാജൻ, അഡ്വ.വി.മോഹൻ ദാസ്, ടി.രഘുവരൻ, എം.ഡി.ബാബുരാജ്, ഡി.രഞ്ജിത്ത് കുമാർ, കെ.ഡി.വിശ്വനാഥൻ, കെ.എസ്.രത്നാകരൻ, മനോജ്.ബി ഇടമന, കെ.അജിത്ത് തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗതസംഘം സെക്രട്ടറി എം.കെ.ശീമോൻ സ്വാഗതവും, സി.കെ.പ്രശോഭനൻ നന്ദിയും പറയും.