കാളകെട്ടി: മുണ്ടയ്ക്കൽ തങ്കപ്പൻ (കുഞ്ഞേട്ടൻ, 79) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി ചമ്പക്കര വൈദ്യശാലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (റിട്ട. എസ്.ഐ), പ്രസാദ് (ഗവ. പന്നിവളർത്തൽ കേന്ദ്രം, കപ്പാട്), സന്തോഷ്, ലത, സുജാത, ജയശ്രീ, പ്രീയ. മരുമക്കൾ: പി.ഡി. ഉഷ (എച്ച്. എം. ജി. എൻ.എസ്. എൽ.പി.എസ്, ചിറക്കടവ്), പ്രീതി (നാരകം പൊയ്കയിൽ, പൊൻകുന്നം), സിജിമോൾ (വാതിൽക്കുന്നേൽ, മുട്ടപ്പള്ളി), രവീന്ദ്രൻ (കണ്ണംകര, പുളിങ്കുന്ന്), സജി (പനച്ചേക്കുന്നേൽ, ചെറുവള്ളി), അനിൽ (തോട്ടത്തിൽ, എലിവാലിക്കര), മധു (മൈലാടുംപാറ, കരിക്കാട്ടൂർ). സംസ്ക്കാരം നടത്തി.