pension

തലയോലപ്പറമ്പ്:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സർഗോത്സവവും കുടുംബമേളയും നടത്തി. വെള്ളൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് സി.പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് വി. കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. മേവെള്ളൂർ കെ എം എച്ച് എസിൽ നിന്നും എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജിനുമോൻ സി. ചാക്കോയെ ചടങ്ങിൽ ആദരിച്ചു.യൂണിറ്റ് സെക്രട്ടറി ടി. ആർ പ്രകാശ് സ്വാഗതം പറഞ്ഞു. വിജയൻ, പി. കെ ശശി തുടങ്ങിയവർ പ്രസംഗിച്ചു. സമകാലിക സാംസ്‌കാരിക മൂല്യങ്ങൾ എന്ന വിഷയത്തിൽ ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. യുവ കഥാകൃത്ത് പ്രദീപ് കുമാർ, എം. എസ്. വൈശാഖ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പെൻഷൻകാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും നടന്നു.