വൈക്കം: തലയാഴം മാടപ്പള്ളി ഇലഞ്ഞിക്കാവ് ശ്രീദുർഗ്ഗദേവി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി വൈക്കം വിനീഷ് തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. മുൻ ശബരിമല മേൽശാന്തി പി.ജെ നാരായണൻ നമ്പൂതിരി ഷഡാധാര പ്രതിഷ്ഠയുടെ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്ര ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർചടങ്ങിൽപങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു.