kuriyakose
മോൺ ഡോ.കുരിയാക്കോസ് പറമ്പത്ത്

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയുടെ മുൻ വികാരി ജനറലും ആലുവ സെന്റ് ജോസഫ് പെന്റിഫിക്കൽ സെമിനാരിയിലെ മുൻ പ്രൊഫസറും അമേരിക്കയിലെ ബ്രിഡ്ജ് പോർട്ട് രൂപതയിലെ ട്രൈബ്യൂണൽ ജഡ്ജിയുമായിരുന്ന മോൺ ഡോ.കുര്യാക്കോസ് പറമ്പത്ത് (92) നിര്യാതനായി. തൃക്കൊടിത്താനം പറമ്പത്ത് ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. പരേതനായ ജോർജ് ജോസഫ് ഏക സഹോദരനാണ്.