തലയോലപ്പറമ്പ് :എസ്. എൻ. ഡി. പി. യോഗം 6011 ാം നമ്പർ മേവെള്ളൂർ ശാഖയുടെ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ് .ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.സാംബശിവൻ സ്വാഗതം പറഞ്ഞു.ശാഖ സെക്രട്ടറി ബാഹുലേയൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശശി കളരിക്കൽ (പ്രസിഡന്റ്), സത്യൻ തേയത്ത് (വൈസ് പ്രസിഡന്റ്), ബാഹുലേയൻ ആനിക്കാട് (സെക്രട്ടറി), പി. സാംബശിവൻ (യൂണിയൻ കമ്മിറ്റി അംഗം) രാധാമണി.കെ, മിനിവിജയൻ, സാജൻ തെക്കേ കാലായിൽ, പ്രതീഷ് എ.എം, സജീവൻ വാരിയംപുറത്ത്, ദേവദാദ് പള്ളിയാത്ത്, പ്രകാശൻ തച്ചിലേത്ത് (ശാഖാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.