തലനാട്: എസ്.എൻ.ഡി.പി യോഗം 853 -ാം നമ്പർ തലനാട് ശാഖയിലെ കുടുംബയൂണിറ്റുകളുടെ സംഗമവും വിശിഷ്ട വ്യക്തികളെ ആദരിക്കലും 28ന് ഉച്ചയ്ക്ക് ഒന്നു മുതൽ നടക്കും. ശാഖാ പ്രസിഡന്റ് അഡ്വ.പി.എസ് സുനിൽ അദ്ധ്യക്ഷത വഹിക്കും. പച്ചടി ശ്രീനാരായണ സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.വി തുളസീധരൻ സ്വാഗതം ആശംസിക്കും. മീനച്ചിൽ യൂണിയൻ വനിതാ സംഘം കൺവീനർ സോളി ഷാജി, തലനാട് യൂണിറ്റ് വനിതാ സംഘം പ്രസിഡന്റ് സി.കെ ലിസിയമ്മ, ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തി, കേരള കൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻമോൻ എന്നിവർ പ്രസംഗിക്കും. വനിതാ സംഘം സെക്രട്ടറി ഓമന ഗോപിനാഥൻ നന്ദി പറയും. തലനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ബാബു, ഡോക്ടറേറ്റ് നേടിയ ബിജു വി.എം വിളയാനിക്കൽ മേലടുക്കം, തലനാട് കല്ലുവെട്ടത്ത് കെ.ജി ചിത്രലേഖ എന്നിവരെയും, ഫെഡറൽ ബാങ്ക് അസി.മാനേജർ പി.എസ് പ്രവീൺ പാണ്ടൻകല്ലുങ്കൽ, എം.ജി സർവകലാശാല എൻ.എസ്.എസ് അവാർഡ് നേടിയ തലനാട് കല്ലുവെട്ടത്ത് പ്രിയാ രമണൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഇ.എസ് അനുലക്ഷ്മി ഇരട്ടപ്പനയ്ക്കൽ എന്നിവരെയും യോഗത്തിൽ ആദരിക്കും.