കോട്ടയം: വൈക്കം (വെസ്റ്റ് ) ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ (മടിയത്തറ) 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ടം ത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ സ്‌കൂളിൽ ഒത്തു ചേർന്നു. 84 ബാച്ചിലെ ഏതാനും വിദ്യാർത്ഥികൾ ചേർന്ന് 2017 ലാണ് ഓർമ്മക്കൂട്ടം രൂപീകരിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് പലരും ഒത്തു ചേരുന്നത് തന്നെ. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഇവർ ഏറ്റെടുത്തു നടത്തുന്നുണ്ട്. ബെന്നി, ടോമി ജോസഫ് , ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓർമ്മക്കൂട്ടം ഒത്തുചേർന്നത്.