ചങ്ങനാശേരി: 2013ൽ മുടങ്ങിയ ചങ്ങനാശേരി ജലോത്സവം വിപുലമായ ഒരുക്കങ്ങളോടെ പുനരരാംഭിക്കാൻ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി മുൻ ജലോത്സവ കമ്മിറ്റി ഭാരവാഹികളായിരുന്നവരെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ ജലോത്സവ കമ്മിറ്റിയുടെ മുൻ ജനറൽ കൺവീനർ കെ.വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി. പത്ത് ദിവസം നീണ്ട് നിൽക്കുന്ന കലാ- പരിപാടികൾ നഗരത്തിൽ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജനറൽ കൺവീനറായി കെ.വി.ഹരികുമാറിനെ യോഗം തിരഞ്ഞെടുത്തു.യോഗത്തിൽ വിവിധ സംഘടന - കക്ഷി നേതാക്കളായ അഡ്വ.പി.എസ്.രഘുറാം. മഞ്ജിഷ് മനോജ് , കെ.റ്റി.തോമസ്. അഡ്വ മധുരാജ് , പ്രൊഫ.ആനന്ദക്കുട്ടൻ. ലക്ഷമണൻ. പി. എ.അബ്ദുൽ സലാം. ,എൻ.പി. കൃഷ്ണ കുമാർ. വി.ജെ. ലാലി. സിബി അരക്കത്തറ, ജി.കെ.പിള്ള ,അൻസാരി തകിടിയിൽ. ,ഡി.വിജയൻ ,ആർട്ടിസ്റ്റ് ദാസ് എന്നിവർ പങ്കെടുത്തു.