പാലാ : മദ്ധ്യവയസ്‌ക്കനെ മീനച്ചിലാറ്റിൽ കാണാതായെന്ന സംശയത്തെത്തുടർന്ന് ഫയർഫോഴ്‌സിന്റെ തെരച്ചിൽ. പൂവത്തിളപ്പ് മുളങ്ങാശേരിൽ ഷാജി മാത്യുവിനെ (54) കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ ഇദ്ദേഹത്തിന്റെ മൈബൈൽഫോണും ചെരിപ്പും ആണ്ടൂർക്കവലയ്ക്കു സമീപം ആറ്റുതീരത്ത് നിന്നു കണ്ടെടുത്തു. കടവിൽ കുളിക്കാനിറങ്ങിയ ആൾ അറിയിച്ചതനുസരിച്ച് പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഫോണും ചെരിപ്പും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വൈകിട്ട് 5 വരെ തെരച്ചിൽ നടത്തി. കോട്ടയത്തു നിന്നെത്തിയ സ്‌കൂബാ ടീമും തെരച്ചിലിൽ പങ്കുചേർന്നു. തെരച്ചിൽ ഇന്നും തുടരും.