തലയാഴം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് ഘടിപ്പിച്ചു. ഇടവകവികാരി ഫാ.ഫ്രാങ്കോ ചുണ്ടലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.റെജിമോൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി രക്ത നിർണയവും രക്തദാനവും നടന്നു. ക്യാമ്പിന് ഡോ.ഗിരീഷ് വിഷ്ണു, ഡോ.ജോസ് ജോർജ്, ഡോ. ഡിമ്മി ഹാരോൾഡ്, ഡോ.അൽഫോൺസ് ഫിലിപ്പ്, ഡോ.കൊച്ചുറാണി അലക്‌സ്, ഡോ.ആൻസൻ ബോബൻ, ഡോ.റഷീദ്, ഡോ.എം.കെ.ബീന, ഡോ.ബ്രീസ് ടോമി, ഡോ.സ്വപ്ന സനിൽ തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റബറിൽ ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ചു 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഹൃദ് രോഗ പരിശോധനയും തെരഞ്ഞെടുക്കപ്പെടുന്ന അസുഖബാധിതർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും തുടർ ചികിത്സയും നടത്തും.