വേളൂർ: പാണംപടി മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്തംബർ ഒന്നു മുതൽ എട്ടു വരെ നടക്കും. ഒന്നിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന. 8ന് വിശുദ്ധ കുർബാന, കാതോലിക്ക ബസേലിയോസ് പൗലൂസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ. പത്തിന് കൊടി ഉയർത്തൽ. 3.30ന് പരിശുദ്ധ പിതാക്കന്മാരുടെ കബറുങ്കൽ മാസാദ്യധ്യാനം. രണ്ടിന് രാവിലെ 7.30ന് തൂത്തൂട്ടി ധ്യാനകേന്ദ്രത്തിലെ റവ.ഫാ.ബിനോയ് കുന്നത്തിന്റെ നേതൃത്വത്തിൽ വി.കുർബാന. മൂന്നിന് രാവിലെ 7.30ന് റവ.ഫാ.അലക്‌സ് വെട്ടുക്കോട്ടിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന. 9ന് ധ്യാന പ്രസംഗം. 11ന് ഉച്ച നമസ്‌കാരം എന്നിവ നടക്കും. നാലിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, 7.30ന് ഫാ.ഷെറി പൈലിത്താനത്തിന്റെ വിശുദ്ധ കുർബാന. 9ന് ധ്യാന പ്രസംഗം, 11ന് ഉച്ച നമസ്‌കാരം. അ‌ഞ്ചിന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വി.കുർബാന ഫാ.ഷൈജു ചെന്നിക്കര നടത്തും, 9ന് ധ്യാനപ്രസംഗം, 11ന് ഉച്ചനമസ്‌കാരം. ആറിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, 7.30ന് വിശുദ്ധ കുർബാന റവ.ഫാ.തോമസ് പള്ളത്തുശേരി അർപ്പിക്കും. 9ന് ധ്യാന പ്രസംഗം. 11ന് ഉച്ചനമസ്‌കാരം. ഏഴിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, 7.30ന് ഫാ.അജു ഫിലിപ്പ് കോട്ടപ്പുറം വിശുദ്ധ കുർബാന അർപ്പിക്കും, 9ന് ധ്യാന പ്രസംഗം, 11ന് ഉച്ചനമസ്‌കാരം. 8ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന. 8ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്‌ക്ക് കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനവും സ്‌കോളർഷിപ്പ് വിതരണവും നടക്കും. 9.30ന് റാസ, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും.