വൈക്കം : മുട്ടസ്സ്മന ശ്രീരക്തേശ്വരി ശ്രീകൃഷ്ണ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി നിർവഹിച്ചു.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പി.നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ പുളിക്കാപ്പറമ്പ് ദാമോദരൻ നമ്പൂതിരി, അയിനാപുരം അജിത്ത് നമ്പൂതിരി, നടുവം പരമേശ്വരൻ നമ്പൂതിരി, മുട്ടസ്മന കേശവൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി എന്നിവർ പങ്കെടുത്തു.സെപ്തംബർ 1 ന് സപ്താഹം സമാപിക്കും.