ചങ്ങനാശേരി : പെരുന്ന എൻ.എസ് എസ് കോളേജിൽ വിദ്യാർത്ഥി എസ്.എഫ്.ഐ, എ ബി.വി.പി പ്രവർത്തകർ ഏറ്റുമുട്ടി. ക്യാമ്പസിനു അകത്തുണ്ടായ സംഘർഷം റോഡിലേയ്ക്ക് എത്തുകയും സംഘർഷം അടിയിൽ കലാശിക്കുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ച്ച നടന്ന എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീണ്ടും സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പ്രദേശം ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.