പാലാ: കെ.എം. മാണിയുടെപേര് പാലാ ജനറൽ ആശുപത്രിക്ക് നൽകാനുള്ള നഗരസഭാ അധികാരികളുടെ നീക്കത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടയിട്ടു. ഇന്നലെചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇതെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിഷയം ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയാണെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ അറിയിച്ചു. സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാന നിർമ്മിച്ച് മാണിസാർ സ്‌ക്വയർ എന്ന് നാമകരണം ചെയ്യാനും അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനും നഗരസഭ തീരുമാനിച്ചിരുന്നു.