ചങ്ങനാശേരി: അയ്യരുകുളങ്ങര പരേതനായ ജോസഫ് തോമസിന്റെ ഭാര്യ അന്നമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ചങ്ങനാശേരി ചെന്നിത്തല കുടുംബാംഗമാണ്. മക്കൾ: ആൻസമ്മ, ടോമിച്ചൻ അയ്യരുകുളങ്ങര (ജനറൽ സെക്രട്ടറി മർച്ചന്റ്‌സ് അസോസിയേഷൻ ചങ്ങനാശേരി, എ.കെ.സി.സി. ചങ്ങനാശേരി അതിരൂപത മുൻ പ്രസിഡന്റ്), ബാബു, ലിസി, ജാൻസി, ജെസി. മരുമക്കൾ: തങ്കച്ചൻ (കോട്ടയ്ക്കൽപറമ്പിൽ, ചങ്ങനാശേരി), ബീന (കടന്തോട് കുരിശുംമൂട്), ബിജി (കിളിരൂർ, എടത്വ), ജോയിച്ചൻ (തൂമ്പുങ്കൽ, പൂന), സോജൻ (ചക്കാലയ്ക്കൽ, അതിരമ്പുഴ), റെജു (മുരിങ്ങശ്ശേരി, പായിപ്പാട്).