പാലാ : ജില്ലാ സാമൂഹ്യനീതിവകുപ്പിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും നേതൃത്വത്തിൽ മരിയസദനത്തിൽ മദർതെരേസ ജന്മദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യനീതിവകുപ്പ് സീനിയർ സൂപ്രണ്ട് പ്രമോദ് കുമാർ എൻ.പി, ജില്ലാ സാമൂഹ്യനീതി ഓഫിസർ മോഹൻദാസ് എം.എം, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ റവ.ഫാ.റോയി വടക്കേൽ, ലേബർഇന്ത്യ ഡയറക്ടർ ജോർജ് കുളങ്ങര, റവ. ഡോ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ, എസ്.പി നമ്പൂതിരി, ബിനോയ് തോമസ്, സിജിത അനിൽ, സന്തോഷ് ജോസഫ്, ജോസഫ്.എം എന്നിവർ പ്രസംഗിച്ചു.