വൈക്കം : വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ശശിധരനും ശില്പശാലയുടെ ഉദ്ഘാടനം പ്രദീപ് മാളവികയും നിർവഹിച്ചു. നാടകത്തിലെ കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടെത്തി അഭിനയിക്കുമ്പോഴാണ് അനശ്വര മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് 'അഭിനയത്തിന്റെ സർഗാത്മകത' എന്ന വിഷയത്തിന്റെ അവതരണം നിർവഹിച്ചു കൊണ്ട് പ്രദീപ് മാളവിക പറഞ്ഞു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതാ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 68 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. ഉപജില്ലാ കോ - ഓർഡിനേറ്റർ പോൾ ടി.എം ടി.കെ.സുവർണ്ണൻ, ഡി.രഞ്ജിത്ത് കുമാർ, എം.വിജയകുമാർ, എച്ച്.എം.സുനിമോൾ.എം.ആർ, തിലകൻ.എ.പി എന്നിവർ പ്രസംഗിച്ചു.