വൈക്കം : ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തിൽ സെപ്തംബർ 2 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. വിഷ്ണു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 4.30ന് നിർമ്മാല്യദർശനം, 5ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8 ന് ഗണപതി ഹോമത്തിങ്കൽ ദീപാരാധന.