കാഞ്ഞിരപ്പള്ളി : കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ജനറൽ ആശുപത്രിയിലേക്ക് വാങ്ങിയ റഫ്രിജറേറ്റർ ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ സൂപ്രണ്ട് ഡോ. എം. ഗീതക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ, ജനറൽ സെക്രട്ടറി ബിജു പത്യാല, എ.ആർ. മനോജ് അമ്പാട്ട്, വി.ഐ. ഷാജഹാൻ വാഴേപ്പറമ്പിൽ, നെജീബ് പി.ഐ. പുളിമൂട്ടിൽ, ജോജി ഗ്ലോബൽ, മുണ്ടക്കയം സോമൻ, അഡ്വ. എം.എ. ഷാജി, ഡോ. ബാബു സെബാസ്റ്റ്യൻ, എച്ച്. അബ്ദുൾ അസീസ്, സിസ്റ്റർ മനിലാ എന്നിവർ പങ്കെടുത്തു.