വൈക്കം: വീടിന് സമീപത്തെ കോൺക്രീറ്റ് റോഡിൽ നിന്ന് സ്കൂട്ടർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് പൂജാരി മരിച്ചു. എസ്.എൻ.ഡി.പി.യോഗം ഇറഞ്ഞാൽ ശാഖ വക ഗുരുദേവ ക്ഷേത്രത്തിലെ പൂജാരി കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപം പാറ്റാംകുന്നേൽ പരേതനായ നീലകണ്ഠന്റെ മകൻ പി.എൻ ഷാജി (സജിമോൻ, 48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ മഴ നനഞ്ഞ് തെന്നി കിടന്നിരുന്ന കോൺക്രീറ്റ് റോഡിൽനിന്ന് സ്കൂട്ടർ ഇരുപതടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നെന്നു കരുതുന്നു. ഇന്നലെ രാവിലെയാണ് കുഴിയിൽ വീണുകിടന്ന ഷാജിയെ നാട്ടുകാർ കണ്ടത്. മാതാവ്: സരള. ഭാര്യ: ദീപ അമ്പിളി, വൈക്കം ചെമ്മനത്തുകര പാണ്ടിയത്ത് കുടുംബാംഗമാണ്. മക്കൾ: അനുശ്രീ, അരുൺ (ഇരുവരും കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ).സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.