kob-george

എരുമേലി: കുന്നുംപുറത്ത് തങ്കഗിരിയിൽ സി. ടി. ജോർജ് (കുഞ്ഞുമോൻ, 83, കനകപ്പാലം എം.ടി.എച്ച്.എസ്. റിട്ട. ഹെഡ്മാസ്റ്ര‌ർ) നിര്യാതനായി. കെ.എസ്.എസ്.പി.യു. ജില്ല പ്രസിഡന്റ്, ജനതാദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്, എൽ.ഡി. എഫ്.നിയോജകമണ്ഡലം കൺവീനർ, എരുമേലി സീനീയർ സിറ്റിസൺ ഫോറം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ (എം.ടി.എച്ച്.എസ്. റിട്ട.ടീച്ചർ) കോഴഞ്ചേരി കോലത്ത് കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഏബ്രാഹം ജോർജ് (അദ്ധ്യാപകൻ, സി. എം.എസ്.എച്ച്.എസ്.എസ്.), പ്രസാദ് (ദുബായ്), പരേതനായ പ്രദീപ്. മരുമക്കൾ: സിന്ധു ചാരുവിള കലയപുരം (ടീച്ചർ, എൻ. എം.എൽ.പി.എസ്. കനകപ്പാലം), ടീന (ദുബായ്). സംസ്ക്കാരം നാളെ 3 ന് ജറുസലേം മാർത്തോമ പള്ളിയിൽ.