രാമപുരം : രാമപുരം - കൂത്താട്ടുകുളം റോഡിൽ പാലവേലിക്ക് സമീപം താമത്ത് ജംഗ്ഷനിലെ വൻകുഴികൾ വാഹനയാത്രക്കാർക്ക് അപകട
ക്കെണിയാകുന്നു. മഴ സമയത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാദ്ധ്യതയേറ്റുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം രാമപുരം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണും, അന്തീനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും അപകടത്തിൽപ്പെട്ടിരുന്നു. ഈ ഭാഗത്തെ ഓടകളിൽ മണ്ണ് നിറഞ്ഞതിനാൽ വെള്ളം ശക്തിയായി ഒഴുകിയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഓട വൃത്തിയാക്കി റോഡ് തകരുന്നത് തടയാനും, തകർന്ന റോഡിലെ ഗട്ടറുകൾ അടയ്ക്കാനും നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കുറവിലങ്ങാട് പി.ഡബ്ല്യു.ഡി.യുടെ കീഴിൽ വരുന്ന പ്രദേശമാണിത്.
കഴിഞ്ഞ ദിവസം രണ്ടുപേർ അപകടത്തിൽപ്പെട്ടു
റോഡിന്റെ അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ഐ.എൻ.ടി.യു.സി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കും
സി.ടി.രാജൻ, പ്രസിഡന്റ്