അടിമാലി:വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തുന്നു. വ്യാപാരികളുടെ ഒരു ദിവസത്തെ വരുമാനമാണ് ദുരിതാശ്വ നിധിയായി ശേഖരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ അറിയിച്ചു. 2018ലെ പ്രളയകാലത്ത് കേരളത്തിലെ വ്യാപാരി സമൂഹത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ നഷ്ടങ്ങൾ വിലയിരുത്താൻ പോലും സർക്കാർ തയ്യാറായില്ല. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അൻപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്ക് നൽകിയിരുന്നു.കൂടാതെ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രാദേശികമായി വ്യാപാരി സമൂഹം ഒട്ടേറെ സഹായങ്ങൾ ചെയ്തു.
ഈ പ്രളയകാലത്ത് വടക്കൻ ജില്ലകളിലെ വ്യാപാര സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അവരെ സഹായിക്കാനുള്ള ബാദ്ധ്യത വ്യാപാര സമൂഹത്തിന് മാത്രമാണ്. ഒന്നര കോടി രൂപയുടെ ധനസഹായം കണ്ണൂർ ജില്ലയ്ക്ക് നൽകി കഴിഞ്ഞു.മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലെ വ്യാപാരികൾക്ക് സഹായം എത്തിക്കെണ്ടതായി ഉണ്ട്.
ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റും ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒരു യോഗം ഇന്ന് ഇടുക്കി വ്യാപാരഭവനിൽ നടക്കും.