rss

കോട്ടയം: ജില്ലയിൽ വിവിധ പരിപാടികൾക്കായി എത്തിയ ആ‌ർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭഗവതിന്റെ സുരക്ഷയിൽ ജില്ലാ പൊലീസ് വീഴ്‌ച വരുത്തി. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭാഗവതിന്റെ സുരക്ഷാ സംഘത്തിലുള്ള കമാൻഡോകൾക്ക് സഞ്ചരിക്കാൻ പൊലീസ് വാഹനം ക്രമീകരിച്ചിരുന്നില്ല. കോഴിക്കോട് നിന്ന് അദ്ദേഹം പുലർച്ചെ 4.40ന് റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും വാഹനം കാത്ത് പത്ത് മിനിറ്റോളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കേണ്ടിവന്നു. പന്ത്രണ്ട് സുരക്ഷാ ഭടന്മരാണ് ഒപ്പമുണ്ടായിരുന്നത്. അതീവ സുരക്ഷയുള്ള അദ്ദേഹം ജില്ലയിൽ എത്തുന്ന വിവരം പൊലീസിനു കൈമാറിയിരുന്നു. എന്നാൽ, കടുത്ത അലംഭാവമാണ് ഉണ്ടായത്. സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ല.