വൈക്കം: കോട്ടയം ഡിസ്ട്രിക്ട് ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോട്ടയം ഡിസ്ട്രിക്ട് ഇന്റർ ക്ലബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ലക്ഷ്മി ജയകുമാർ, ആൽജോർജ് എന്നിവർ ഒന്നാം സ്ഥാനവും മേഘലൗജൻ, ഹന്ന സാജൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷവിഭാഗത്തിൽ വൈക്കം ബാഡ്മിന്റൺ അക്കാദമിയിലെ ജയ്‌സൺജോർജ്, ആകാശ് ലൗജൻ, ഷിനോസോമൻ, ജെ.ജിനേഷ്, യു.എസ്.അനിൽകുമാർ, രജനീഷ് ബാലൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും പാലവെളളാപ്പള്ളി ബാഡ്മിന്റൺ ക്ലബിലെ അദിൻ കെ.അജയ്, അക്ഷയ് അജികുമാർ, ബിജോമോൻ ജോർജ്, ടി.സി.പ്രദീപ് തുടങ്ങിയവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈക്കം ബാഡ്മിന്റൺ അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 26 ക്ലബുകൾ പങ്കെടുത്തു.വൈക്കം ബാഡ്മിന്റൺ അക്കാദമിയിൽ കോട്ടയം ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മാനദാന സമ്മേളനം വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ശാലിനി സ്റ്റീൽസ് ഉടമ പ്രവീൺ പ്രകാശ് സമ്മാനദാനം നിർവഹിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.പ്രശാന്ത്, ജില്ലാട്രഷറർ ബിജോമോൻ ജോർജ്, വൈക്കം നഗരസഭ കൗൺസിലർമാരായ ജി.ശ്രീകുമാരൻ നായർ, രോഹിണിക്കുട്ടി അയ്യപ്പൻ,വൈക്കം ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് എൻ.പി.ലൗജൻ, സെക്രട്ടറി ഡോ.പി.വിനോദ് ,കെ.എ.ആന്റണി, സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.